ഏഷ്യൻ അമേരിക്കൻ സമ്മേളനത്തിൽ അതിഥിയായി കമലാ ഹാരിസ്; കുടിയേറ്റ നയങ്ങളിൽ നിർണായക ചുമതല

ഏഷ്യൻ-അമേരിക്കൻ സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അതിഥിയാകും. ഏഷ്യൻ അമേരിക്കക്കാർക്ക് എതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.

കഴിഞ്ഞ ഒരു വർഷത്തിനിടെ നാലായിരത്തോളം ഏഷ്യൻ അമേരിക്കൻ വംശജരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ മസാജ് പാർലറുകളിൽ നടന്ന വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഏഷ്യൻ അമേരിക്കൻ വംശജർ വ്യാപകമായി ആക്രമണം നേരിടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സമ്മേളനം. അമേരിക്കയിലെ കുടിയേറ്റ നയങ്ങളുടെ ചുമതല പ്രസിഡന്റ് ജോ ബൈഡൻ ഏൽപ്പിച്ചിരിക്കുന്നത് കമലാ ഹാരിസിനെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *