ഹൈദരാബാദ്: ഏഴ് അപ്പാര്‍ട്ട്മെന്റുകള്‍, വീടുകള്‍, ഒരു മുറി നിറയെ വെള്ളി സാധനങ്ങള്‍ (അറുപതു കിലോഗ്രാം) , സ്വര്‍ണം (ഒരു കിലോഗ്രാം), ഇരുപതു ലക്ഷം രൂപ – ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന് 34 വര്‍ഷത്തെ സേവനത്തിനുള്ളില്‍ സമ്ബാദിച്ചതാണിത്. അഴുമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ ഇതുവരെ ഇദ്ദേഹത്തിന്റെ ഒരു വീടു മാത്രമാണ് പരിശോധിച്ചിട്ടുള്ളത്.
1981ലാണ് പൂര്‍ണചന്ദ്ര റാവു (55) മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറായി കരിയര്‍ ആരംഭിക്കുന്നത്. ഏഴു അപ്പാര്‍ട്ടുമെന്റുകളും രണ്ടു വീടുകളും വിനുകോണ്ടയില്‍, ഗുണ്ടൂരില്‍ ഒരു വീട്, ഹൈദരാബാദിലും വിജയവാഡയിലും രണ്ട് ഫ്ലാറ്റുകള്‍, സ്വന്തമായി മില്ല് ഇവയെല്ലാം കൂടി മൂന്നു കോടി മാത്രമേ വില വരു എന്നാണ് റാവു അവകാശപ്പെടുന്നത്.
എന്നാല്‍ 25 കോടിയില്‍ കുറയാതെ വരും ഇതിന്റെ മൂല്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റാവുവിന് എതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ സംഘത്തിന്റെ ശ്രദ്ധയില്‍ ഇയാള്‍ ഉള്‍പ്പെട്ടത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതിന് ഇയാള്‍ക്ക് എതിരെ അധികൃതര്‍ കേസെടുത്തു.