ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്. യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുന്‍പ് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമെ ഇന്ത്യക്കാരെ ഹോങ്കോംഗിലെത്താന് അനുവദിക്കൂവെന്ന് അവര്‍ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങള്‍ക്ക് ഓഗസ്റ്റിലും ഹോങ്കോംഗ് വിലക്കേര്‍പ്പെടുത്തിയിരുന്നു.