എ​ഡി​ജി​പി ബി. ​സ​ന്ധ്യ​ക്ക് മ​ഞ്ജു വാ​ര്യ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ദി​ലീ​പ്


നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലെ വാദമുഖങ്ങള്‍ പുറത്ത് . നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥയാണ് എഡിജിപി ബി സന്ധ്യ. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് ബി സന്ധ്യ ആയിരുന്നു. സന്ധ്യയുമായി മഞ്ജുവിന് അടുത്ത ബന്ധമാണെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നുണ്ട്.


തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച്‌ പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ട്. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെടുന്നു.


പോലീസിനെതിരെയും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദങ്ങളുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്നും കൊടുത്തയച്ച കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപിക്ക് വാട്സ്‌ആപ്പില്‍ അയച്ചുവെന്ന് പറയുന്നു.രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പരാതിയും നല്‍കിയിരുന്നു. 20 ദിവസം കഴിഞ്ഞാണ് ബ്ലാക്ക്മെയില്‍ പരാതി നല്‍കിയത് എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.



Sharing is Caring