മുന്‍ കേന്ദ്രമന്ത്രി എസ്.എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവും കഫെ കോഫി ഡെ ഉടമസ്ഥനുമായ വി.ജി സിദ്ധാര്‍ത്ഥയുടെ വീട്ടിലും ഓഫീസിലും കഫെ കോഫി ഡെ ആസ്ഥാനത്തും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവയടക്കം 20 സ്ഥലങ്ങളിലാണ് റെയ്ഡ്.
കോഫി ഡെയുടെ ചിക്കമംഗളൂരിലെ എസ്റ്റേറ്റിലും പരിശോധന നടക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരനാണ് വി.ജി സിദ്ധാര്‍ഥ്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണ ഈ വര്‍ഷമാദ്യം കോണ്‍ഗ്രസ് വിട്ട് ബി.ജെപിയില്‍ ചേര്‍ന്നിരുന്നു. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേരത്തെ കര്‍ണാടക മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ ആദായ നികുതി സംഘം പരിശോധന നടത്തിയിരുന്നു. കേന്ദ്രം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ കുരുക്കുകയാണെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു.












