വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടി


മലബാര്‍ സിമന്റ്‌സ് അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. പാലക്കാട്, കോഴിക്കോട്, വയനാട്, ജില്ലകളില്‍ 23 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 2004-2008 കാലഘട്ടത്തില്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.


മലബാര്‍ സിമന്റ്‌സില്‍ എറ്റവും അഴിമതി നടന്ന കാലഘട്ടമാണ് 2004-2008. ഈ കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍, ഫ്‌ലാറ്റ് എന്നിവ കണ്ടുകെട്ടിയ സ്വത്തില്‍ ഉള്‍പ്പെടും.


മലബാര്‍ സിമന്റ്‌സിന് ഒന്‍പതു വര്‍ഷത്തേക്ക് ഫ്‌ളൈ ആഷ് വാങ്ങാനുള്ള കരാറാണ് രാധാകൃഷ്ണന്റെ ഏജന്‍സിക്ക് നല്‍കിയിരുന്നത്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കേസ് നടത്തി ഗ്യാരണ്ടിയിനത്തില്‍ കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നാണു പ്രധാനമായും വി.എം. രാധാകൃഷ്ണനെതിരേയുള്ള ആരോപണം.



Sharing is Caring