എസ്‌..എസ്‌.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ന്നു


ഈ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി ഐ.ടി പ്രാക്‌ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ പയ്യന്നൂരിലുള്ള ഒരു എയ്‌ഡഡ്‌ സ്‌കൂളില്‍ നിന്നാണ്‌ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത്‌.
ചോദ്യപേപ്പറുകള്‍ സി.ഡിയിലാക്കി എല്ലാ സ്‌കൂളുകള്‍ക്കും കൊടുക്കുകയാണ്‌ ചെയ്യുന്നത്‌. പരീക്ഷ ഡ്യുട്ടിക്ക്‌ നിയമിതരാകുന്ന അദ്ധ്യാപകര്‍ക്ക്‌ കൊടുക്കുന്ന പാസ്‌വേഡ്‌ ഉപയോഗിച്ചാണ്‌ ചോദ്യപേപ്പറുകള്‍ ഉപയോഗിക്കുക. സ്‌കൂളിലെ കുട്ടികളുടെ രജിസ്‌റ്റര്‍ നമ്പരും ഈ സോഫ്‌റ്റ്വെയറില്‍ ചേര്‍ക്കണം.




Sharing is Caring