എസ്‌വി പ്രദീപിന്റെ മരണം: ഒരു ചാനല്‍ മേധാവിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് മാതാവിന്റെ സത്യവാങ്മൂലം

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തില്‍ ഒരു ചാനല്‍ മേധാവിക്ക് പങ്കുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അധിക സത്യവാങ്ങ്മൂലം.മാതാവ് ആര്‍ വസന്തകുമാരിയാണ് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.

ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് കെഹരിപാല്‍ പിന്മാറി. കേസ് മറ്റൊരു ബഞ്ച് പിന്നീട് പരിഗണിക്കും.

ചാനലിനെതിരെ പ്രദീപ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും ഇതെ തുടര്‍ന്ന് ഒരു ചാനല്‍ ജീവനക്കാരനില്‍ നിന്ന് പ്രദീപിനു ഭീഷണി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കിയിരുന്നെങ്കിലും അതിലേക്ക് അന്വേഷണം നടന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നതായാണ് വിവരം.
സംഭവത്തില്‍ പ്രദീപ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായും കരമന പൊലീസ് സ്റ്റേഷനില്‍ ചാനല്‍ ജീവനക്കാരനെ വരുത്തി മാപ്പെഴുതി വാങ്ങി കേസ് അവസാനിപ്പിച്ചുവെന്നും സത്യവാങ്ങ്മൂലത്തില്‍ ആരോപിക്കുന്നതായും വിവരമുണ്ട്.

പ്രദീപിന്റെ മരണത്തില്‍ ചാനല്‍ മേധാവിക്ക് പങ്കുണ്ടെന്ന് ഇതേ ചാനലിലെ മറ്റൊരു ജീവനക്കാരന്‍്റെ ഭാര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ടന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.ചാനല്‍ മേധാവിയുടെ സ്വാധീനം കണക്കിലെടുത്ത് കേസന്വേഷണം സിബിഐക്കു കൈമാറണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *