കോഴിക്കോടിന്റെ തലയെടുപ്പ് : ഓർമ നാൾ ഇന്ന്

കോഴിക്കോട് :മുൻമേയറും മുതിർന്ന സി.പി.എം നേതാവുമായ എം.ഭാസ്കരൻ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.ജനകീയ മേയർ ,അടിയുറച്ച കമ്യൂണിസ്റ്റുകാരൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുള്ള അദ്ദേഹം കക്ഷിരാഷ്ട്രീയഭേദമേന്യേ കോഴിക്കോട്ടൂകാരുടെ പ്രിയപ്പെട്ട ഭാസ്കരേട്ടനായിരുന്നു.2005 മുതൽ 2010 വരെ കോഴിക്കോട് മേയറായിരുന്ന അദ്ദേഹം കോഴിക്കോട്ടുകാർക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ മികച്ച വികസനപ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് .അരയിടത്തുപാലം മേൽപ്പാലവും എരഞ്ഞിപ്പാലം ബൈപ്പാസും മേയറെന്ന നിലയിൽ അദ്ദേഹത്തെ അടയാളപ്പെടുത്തിയ കോഴിക്കോടിന്റെ വികസസനചരിത്രത്തിന്റെ നാഴികക്കല്ലുകളാണ് .

ചെറുപ്പംമൂതലേ സഹകരണമേഖലയുമായി ബന്ധപ്പെട്ട് മികച്ച സഹകാരി കൂടിയായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1997ൽ കാലിക്കറ്റ് ടൗൺ സർവീസ് സഹകരണബാങ്ക് രൂപീകരിച്ചത് .തുടർച്ചയായി 20 വർഷത്തോളം ടൗൺസർവീസ് സഹകരണ ബാങ്കിന്റെ ചെയർമാനായിരുന്ന അദ്ദേഹം പതിനഞ്ചുവർഷത്തിലേറേക്കാലം ജില്ലാസഹകരണ ആശുപത്രിയുടെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .അദ്ദേഹം പ്രസിഡണ്ടായീരുന്ന കാലത്ത് സഹകരണ ആശുപത്രിയിൽ ലബോറട്ടറി സൗകര്യമടക്കം ഒട്ടേറേ മികച്ച വികസനപ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത് .ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ സഹകരണമേഖലയ്ക്ക് എത്തിപ്പെടാൻ പറ്റാത്ത ഉയരങ്ങളില്ലെന്ന് വിശ്വസിച്ച ഭാസ്കരേട്ടൻ മികച്ച സഹകാരിയായി മാറുക മാത്രമല്ല,സഹകരണമേഖലയീൽ പ്രവർത്തിക്കുന്ന ഏറ്റവും നല്ല ആശുപത്രിക്കുള്ള ഗവ.ഓഫ് ഇന്ത്യയുടെ അവാർഡ് ജില്ലാസഹകരണ ആശുപത്രിക്ക് ലഭിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചൂ.സഹകരണമേഖലയ്ക്ക് ഏത് വെല്ലുവിളിയേയും നേരിടാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ച അദ്ദേഹത്തിന് ഫ്രണ്ടീയർ മാഗസിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട് .

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ദേശാഭിമാനിയുടെ ജീവനക്കാരനായിരുന്നൂ.

അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികദിനമായ ഇന്ന് ജന്മനാടായ കരുവിശ്ശേരിയിൽ വിവിധ പരിപാടികൾ നടത്തുന്നു.കരുവിശ്ശേരി പാർക്കിൽ വെച്ച് നടക്കുന്ന അനുസ്മരണയോഗത്തിൽ പി.മോഹനൻ മാസ്റ്റർ,എ.പ്രദീപ് കുമാർ തുടങ്ങി നിരവധി സി.പി.എം നേതാക്കൾ പങ്കെടൂക്കുന്നു.പ്രഭാതഭേരിയും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *