എല്‍എന്‍ജി ടെർമിനലിനെതിരെ സമരം; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

പുതുവൈപ്പ് എല്‍എന്‍‌ജി ടെർമിനലിനെതിരായ സമരം നടത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ജനവാസമേഖലയില്‍ സംഭരണശാല സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രകോപനമില്ലാതെയാണ് പോലീസ് തങ്ങളെ ബലം പ്രയോഗിച്ച് നീക്കിയതെന്ന് സമരക്കാർ പറഞ്ഞു. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ള മുഴുവന്‍ സമരക്കാരേയും പോലീസ് അറസ്റ്റു ചെയ്തു നീക്കി. ടെര്‍മിനലിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും നാട്ടുകാര്‍ ഉയര്‍ത്തിയത്. പരിസ്ഥിതിയേയും ആവാസവ്യവസ്ഥയേയും തകിടം മറിക്കുമെന്ന ആരേപണവുമുണ്ട്.

ഇന്ത്യയിലെ നാലാമത്തേയും ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തേയും എല്‍എന്‍ജി ടെര്‍മിനലാണ് പുതുവൈപ്പില്‍ സ്ഥാപിതമായത്. 4200 കോടി രൂപയുടെ പദ്ധതിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *