അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം


അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പുഞ്ച് ജില്ലയിലെ ഭീംബെര്‍ ഗാലി സെക്ടറില്‍ ബുധനാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം നടത്തുകയായിരുന്നു.


പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ ഷെല്ലാക്രമണം 5.45 വരെ തുടര്‍ന്നു. ആക്രണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഷെല്ലാക്രമണം നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി രജൗരി ജില്ലയിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.


അതേസമയം കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച വൈകുന്നേരം സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് ജവാന്‍മാര്‍ക്ക് പരിക്കേറ്റു.



Sharing is Caring