എലിപ്പനി ബാധിച്ച്‌ കോ‍ഴിക്കോട് ഇന്ന് രണ്ട് മരണം; എട്ട് പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചു

കോ‍ഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച്‌ ഇന്ന് രണ്ട് മരണം. വടകര സ്വദേശി നാരായണി, എരഞ്ഞിക്കല്‍ അനില്‍ കുമാര്‍ എന്നിവരാണ് പനി ബാധിച്ച്‌ മരിച്ചത്.

ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 3 മണിക്കാണ് യോഗം.

കൂടുതല്‍ എലിപ്പനി കേസുകള്‍ കോഴിക്കോടാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 16 പേര്‍ മരിച്ചു, 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കോഴിക്കോടിന് പുറമെ മറ്റ് ജി ല്ലകളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബോധവത്ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. എലിപ്പനി പ്രതിരോധ മരുന്ന് വിതരണവും പുരോഗമിക്കുകയാണ്.

പകര്‍ച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് ഒരു മാസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

പകര്‍ച്ചവ്യാധി; എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം വി.പി.എസ്. ഹെല്‍ത്ത് കൈയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി പ്രളയം തകര്‍ത്തത് 168 ആശുപത്രികളെ; 120 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് മന്ത്രി കെ കെ ശൈലജ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *