പീഡനക്കേസില്‍ തെളിവില്ല; ദുബൈ അപ്പീല്‍ കോടതി മലയാളി ഡോക്ടറെ വെറുതെ വിട്ടു


ദുബൈ: പീഡനക്കേസില്‍ മലയാളി ഡോക്ടറെ ദുബൈ അപ്പീല്‍ കോടതി വെറുതെ വിട്ടു. മലയാളിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ക്ലിനിക് ഉടമ കൂടിയായ മലയാളി ഡോക്ടറെ അപ്പീല്‍ കോടതി മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്‍പത്താറുകാരനായ ക്ലിനിക് ഉടമ തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു മാനേജരായ വനിതാ ഡോക്ടറുടെ പരാതി.


നേരത്തെ ഇതേ കേസില്‍ കീഴ്‌ക്കോടതി ക്ലിനിക് ഉടമയെ വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. ക്ലിനിക് ഉടമയ്ക്കു വേണ്ടി അഡ്വ. ഹെസ്സ അല്‍ ജാബ്രി ഹാജരായി. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ലെന്നു കാണിച്ച് വനിതാ ഡോക്ടര്‍ മുന്‍പ് തൊഴില്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവു കിട്ടിയിരുന്നില്ല.




Sharing is Caring