പശുവിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടി


ഭോപ്പാല്‍: മധ്യപ്രദേശിലെ റായ്‌സെനില്‍ പശുവിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന്റെ കൈവെട്ടി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷമാണ് കൈവെട്ടിയത്.


തന്റെ കാണാതായ പശുവിനെ അന്വേഷിച്ച് സത്തു യാദവിന്റെ ഫാമിലെത്തിയതായിരുന്നു ആക്രമണത്തിന് ഇരയായ പ്രേം നാരായണ്‍ സാഹു. ഇവര്‍തമ്മിലുള്ള വാക്കുതര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. യാദവിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സാഹുവിനെ മര്‍ദ്ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടുകയായിരുന്നു. സാഹുവിന്റെ നിലവിളി കേട്ടെങ്കിലും അയല്‍ക്കാര്‍ ആരും സഹായത്തിന് എത്തിയില്ല.


നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സംഭവ സ്ഥലത്തെത്തുകയും സാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ രണ്ട് പേര്‍ക്ക് പുറമേ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.



Sharing is Caring