എരുമേലിയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്


എരുമേലിയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്ബ സര്‍വീസുകളെ പണിമുടക്ക് ബാധിക്കും.


ബസ് പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. എരുമേലി ഡിപ്പോയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്ബിലാണ് ബസുകള്‍ പാര്‍ക്കു ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. കെഎസ്‌ആര്‍ടിസി ജീവനക്കാരായ അറുമുഖന്‍, സണ്ണി, അജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.


എരുമേലിയില്‍നിന്നു പുറപ്പെടുന്ന ബസ്സുകളെയാണ് സമരം കാര്യമായി ബാധിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കുന്നതിന് ജീവനക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.



Sharing is Caring