ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്്) എം.ബി.ബി.എസ് പ്രവേശന പരീക്ഷാ ഫലം പുറത്തുവന്നു. കഴിഞ്ഞ മാസം 28നായിരുന്നു രാജ്യത്തെ ഏഴു എയിംസ്് സ്ഥാപനങ്ങളിലേക്ക് പ്രവേശന പരീക്ഷ നടത്തിയിരുന്നത്.
ഫലം aiimsexams.org. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് രാവിലെ മുതല്‍ വെബ്‌സൈറ്റില്‍ നിന്ന് ഫലം പരിശോധിക്കാം. അഡ്മിഷന്‍ സംബന്ധമായ കൗണ്‍സിലിങ് ജൂലൈ മൂന്നിന് ആരംഭിക്കും. ഓഗസ്റ്റ്് ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും.














