രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: ആദ്യ ദിനം സമർപ്പിച്ചത് ആറ് പത്രിക


ജൂലൈ 17ന്​ നടക്കുന്ന രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കൽ തുടങ്ങിയ ബുധനാഴ്​ച ആറുപേർ പത്രിക നൽകി. ജൂൺ 28 വരെ പത്രിക സ്വീകരിക്കും.


കെ. പദ്​മരാജൻ (തമിഴ്​​നാട്​), ആനന്ദ്​ സിങ്​ ഖുശ്​വാഹ(മധ്യപ്രദേശ്​), എ. ബാലരാജ്​ (തെലങ്കാന), ദമ്പതികളായ സൈറ ബാനു മുഹമ്മദ്​ പട്ടേൽ, മുഹമ്മദ്​ പട്ടേൽ അബ്​ദുൽ ഹമീദ്​ (മുംബൈ), കൊണ്ടേക്കർ വിജയ്​ പ്രസാദ്​​ (പുണെ) എന്നിവരാണ്​ ആദ്യദിനം പത്രിക നൽകിയത്​.


എന്നാൽ, ഇൗ ആറുപേരുടെയും പത്രിക തള്ളാനാണ്​ സാധ്യത. നിർബന്ധമായും വേണ്ട 100 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും നാമനിർദേശം ചെയ്യുന്ന 50 പേരുടെയും പിന്താങ്ങുന്നവരുടെയും പിന്തുണ ഇവർക്കില്ലാത്തതാണ്​ കാരണം



Sharing is Caring