”എപ്പോഴും വെല്ലുവിളി ഏറ്റെടുത്താല്‍ എനിക്കും ബുദ്ധിമുട്ടാ, ജനത്തിനും ബുദ്ധിമുട്ടാ”

ബി.ജെ.പി – സി.പി.എം ബന്ധം പ്രചരണായുധമാക്കിയാണ് കെ.മുരളീധരന്‍റെ മത്സരം. ഇനി വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയാത്ത തരത്തിൽ ആയുസ് കുറയുന്നുവെന്നും നേമത്ത് ജയിച്ചാൽ അഞ്ചു വർഷവും തുടരുമെന്നും പറഞ്ഞാണ് മുരളീധരൻ വോട്ട് തേടുന്നത്.

നേമത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്‍റെ വോട്ട് കുറഞ്ഞതാണ് എതിരാളികളുടെ പ്രധാന പ്രചരണായുധം. ഈ വാദങ്ങളെ നേരിട്ടാണ് കെ മുരളീധരന്‍റെ അങ്കം. ബി.ജെ.പി-സി.പി.എം വോട്ട് ഡീൽ എന്ന ആരോപണത്തെയും മുരളീധരൻ നേമത്തെ ജനങ്ങളുടെ മുന്നിൽ വിശദീകരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *