എകെജി സെന്‍ററിലെ ദേശീയ പതാക ഉയര്‍ത്തല്‍; ഫ്ലാഗ് കോഡിന്റെ ലംഘനമെന്ന് കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം എകെജി സെന്ററിൽ സി പി ഐ എം ദേശീയ പതാക ഉയർത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്ലാഗ് കോഡിൻറെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥൻ.

എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നാഷണൽ ഫ്ലാഗ് കോഡ് 2.2 ഇവിടെ ലംഘിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്എസ് ശബരീനാഥൻ. ആരോപിക്കുന്നു.

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം നിരക്കാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു.

75 ആം സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്ത എകെജി സെന്ററിൽ പാറട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്.തുടർച്ചയായ സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പതാക ഉയർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്ന പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *