എം പിമാരുടെ ബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ബത്തയില്‍ 40,000 രൂപ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയോജക മണ്ഡല ബത്തയില്‍ 25,000 രൂപയുടെയും ഓഫീസ് ചിലവിനുള്ള ബത്തിയില്‍ 15,000 രൂപയുടെയും വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.

നിലവില്‍ നിയോജക മണ്ഡല ബത്തയായി 45,000 രൂപയാണ് എം പിമാര്‍ക്ക് ലഭിക്കുന്നത്. 25000 രൂപയുടെ വര്‍ധനയുണ്ടാകുന്നതോടെ നിയോജക മണ്ഡല ബത്തയായി ഇനി പ്രതിമാസം 70,000 രൂപ എം പിമാര്‍ക്ക് ലഭിക്കും. നിലവില്‍ ഓഫീസ് ചിലവിനുള്ള ബത്ത 45,000 ആണ്. 15,000 രൂപ വര്‍ധിപ്പിക്കുന്നതോടെ ഇത് 60,000 രൂപയാകും. പാര്‍ലമെന്ററി കാര്യ മന്ത്രാലയം പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

എം പിമാര്‍ക്ക് അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കിവരുന്ന ഗൃഹോപകരണ ബത്ത 75,000ല്‍നിന്ന് ഒരുലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വര്‍ധന നടപ്പാക്കുന്നതിന് ആവശ്യമായ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായി, ക്യാബിനറ്റ് തീരുമാനം എം പിമാരുടെ ശമ്ബളവും ബത്തയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന കമ്മറ്റിക്ക് മുമ്ബാകെ സമര്‍പ്പിക്കും. രാജ്യസഭാ അധ്യക്ഷന്റെയും സ്പീക്കറുടെയും അംഗീകാരം ലഭിച്ചതിനു ശേഷം ഗസറ്റില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *