ടിപ്പര്‍ലോറി ബൈക്കിനു പിന്നിലിടിച്ച്‌ അപകടം ; ആറുവയസുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു


കായംകുളം : കായംകുളം പുനലൂര്‍ കെപി റോഡില്‍ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപത്ത് ടിപ്പര്‍ലോറി ബൈക്കിനു പിന്നില്‍ ഇടിച്ച്‌ അപകടം. ആറുവയസുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ രാജീവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരായ ആലപ്പുഴ കളര്‍കോട് സ്വദേശി രാജമ്മ(60 ) ഇവരുടെ ചെറുമകന്‍ മിഥുന്‍ (അച്ചു6 ) എന്നിവരാണ് മരിച്ചത്.




Sharing is Caring