ശസ്ത്രക്രിയക്കായി നെയ്മര്‍ ബ്രസീലിലേക്ക്


നെയ്മറിന്റെ സേവനം ഈ സീസണില്‍ ഇനി പി എസ് ജിക്ക് ലഭിച്ചേക്കില്ല. കഴിഞ്ഞ ആഴ്ച ആങ്കിളിന് പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയ്ക്കായി ബ്രസീലിലേക്ക് പറക്കും. ചുരുങ്ങിയത് ആറ് ആഴ്ച എങ്കിലും വിശ്രമത്തിലായിരിക്കും എന്നും അത്രയും കാലം കളത്തില്‍ ഇറങ്ങില്ല എന്നും നെയ്മറിന്റെ പിതാവ് അറിയിച്ചു.


സീസണ്‍ അവസാനിക്കും മുമ്പ്‌ തിരിച്ചുവരാന്‍ കഴിയും എങ്കിലും ലോകകപ്പിന് മുന്നേ പൂര്‍ണ്ണമായും പരിക്കില്‍ നിന്ന് രക്ഷപ്പെടല്‍ ആകും നെയ്മറിന്റെ പ്രഥമ ലക്ഷ്യം. പരിക്കില്‍ പിന്തുണ തന്ന എല്ലാവര്‍ക്കും നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ നന്ദി പറഞ്ഞു. പ്രതിസന്ധികളില്‍ തകരരുത് എന്നും മുന്നില്‍ ഒരു മതില്‍ വന്നാല്‍ അത് എങ്ങനെ കയറാമെന്ന് നോക്കുകയാണ് ചെയ്യേണ്ടത് എന്നും നെയ്മര്‍ പറഞ്ഞു




Sharing is Caring