കൊല്ലം: കോവൂര്‍ കുഞ്ഞുമോന് എം എല്‍ എയെ വഴിയില്‍ തടഞ്ഞ് യൂത്ത്കോണ്‍ഗ്രസുകാരുടെ വേറിട്ട പ്രതിഷേധം. ഉടുതുണി അഴിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം നടത്തിയത്. ഇതിനൊപ്പം കരിങ്കൊടിയും കാണിച്ചു.
യൂത്ത്കോണ്‍ഗ്രസുകാരുടെ മുണ്ട് നീക്കിനോക്കിയാല്‍ കാവിനിക്കര്‍ കാണാമെന്ന എം എല്‍ എയുടെ നിയമസഭയിലെ പരാമര്‍ശമാണ് യു ഡി എഫിനെ പ്രകോപിപ്പിച്ചത്. ശാസ്താം കോട്ടയ്ക്ക് സമീപത്തായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പൊടുന്നനെ എം എല്‍ എയുടെ കാറിന് മുന്നിലേക്ക് ചാടി അദ്ദേഹത്തെ വഴിയില്‍ തടഞ്ഞശേഷം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടുതുണി അഴിച്ചിടുകയായിരുന്നു.
കുന്നത്തൂര്‍ എം എല്‍ എയാണ് കോവൂര്‍ കുഞ്ഞുമോന്. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.++