എംകെ ദാമോദരന്‍ ഹാജരായത് ഉപകാരസ്മരണയെന്ന് ചെന്നിത്തല


മുഖ്യമന്ത്രി പിണറായി വിജയന്റേത് ഏകാധിപത്യ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളത്തില്‍ നടക്കുന്നത് ജയലളിത മോഡല്‍ ഭരണമാണെന്നും മന്ത്രിമാര്‍ക്ക് അഭിപ്രായങ്ങള്‍ പറയാന്‍ അവസരമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെയും പ്രതിപക്ഷത്തെയും അടച്ചമര്‍ത്തിയാണ് പിണറായി ഭരിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.എംകെ ദാമോധരന്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായത് അധാര്‍മികമാണെന്നും ചെന്നിത്തല പറഞ്ഞു .


ദേശാഭിമാനിക്ക് ഒരുകോടി രൂപ നല്‍കിയതിന്റെ ഉപകാരസ്മരണയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായതിലൂടെ വ്യക്തമായത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring