കഫേ റൂട്ട് 66 കൊച്ചിയില്‍ തുടങ്ങി


dഗ്രീന്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഹോട്ടല്‍ ശൃംഖലയായ ‘കഫേ റൂട്ട് 66’- റെസ്‌റ്റോറന്റിന്റെ ആദ്യ ബ്രാഞ്ച് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സഞ്ചാരികള്‍ക്കായി കന്യാകുമാരി മുതല്‍ ഗോവ വരെ 20 റെസ്‌റ്റോറന്റുകളാണ് ഓരോ 150 കിലോ മീറ്ററിനുള്ളിലും ഒരുങ്ങുന്നത്.


സഞ്ചാരികള്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം ബജറ്റ് ഹോട്ടലുകളില്‍ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ മുന്‍കൂട്ടി ആവശ്യപ്പെടുന്ന മുറയ്ക്ക് ക്രമീകരിക്കും. സമയനിന്ത്രണമില്ലാതെ ഉപഭോക്താക്കള്‍ക്ക് കഫേ റൂട്ട് 66 റെസ്‌റ്റോറന്റ് ഉപയോഗിക്കാമെന്ന് സംരംഭകര്‍ പറയുന്നു. സൗജന്യമായി വൈഫൈയുമുണ്ട്.ഇടപ്പള്ളി ഒബ്രോണ്‍ മാളിന് എതിര്‍വശമുള്ള പുളിമൂട്ടില്‍ ആര്‍ക്കേഡിലാണ് ‘കഫേ റൂട്ട് 66’- റെസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.




Sharing is Caring