എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ധന ബില്‍ ഇന്ന് നിയമസഭയില്‍


തിരുവനന്തപുരം: സംസ്ഥാനത്തെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പള വര്‍ധന സംബന്ധിച്ച ബില്‍ ഇന്ന് നിയമസഭയില്‍.ശമ്പള വര്‍ധനവിനുള്ള ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.


മന്ത്രിമാരുടെ പ്രതിമാസശമ്പളം 90000 രൂപയായും എംഎല്‍എമാരുടെ ശമ്പളം 62,000ആയും ആയി ഉയര്‍ത്താനാണ് തീരുമാനം. 12000 രുപയായിരുന്ന എംഎല്‍എമാരുടെ നിയോജകമണ്ഡലം അലവന്‍സ് 25000 രൂപയാക്കി . യാത്രാപടി പതിനയ്യായിരത്തില്‍ നിന്ന് ഇരുപത്തയ്യായിരം രൂപയാക്കാനാണ് തീരുമാനം. ടെലിഫോണ്‍ അലവന്‍സ് 7500ല്‍ നിന്ന് 11, 000 രൂപയാക്കും .


മന്ത്രിമാര്‍, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വാഹനം വാങ്ങാന്‍ പലിശ രഹിത വായ്പയായി പത്ത് ലക്ഷം രുപയും അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്ല്.



Sharing is Caring