ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത എയര്‍ ആംബുലന്‍സ്‌ പറന്നില്ല, അഞ്ചു കോടിരൂപ എവിടെയെന്നും അറിയില്ല

ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ആകാശ നിരീക്ഷണത്തിനും കേരള പൊലീസ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തതിനെ കുറ്റപ്പെടുത്തുന്ന യുഡിഎഫ്, സ്വന്തം ഭരണകാലത്ത് എയര്‍ ആംബുലന്‍സിന് അനുവദിച്ച അഞ്ചുകോടിരൂപ ആവിയായി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്ബ് ചാക്ക രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ പരിശീലന വിമാനമാണ് എയര്‍ ആംബുലന്‍സായി അവതരിപ്പിച്ച്‌ നാടകം കളിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവര് പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ മാത്രം ബാക്കി. എയര്‍ ആംബുലന്‍സ് ആകാശത്ത് പറന്നില്ല, അനുവദിച്ച അഞ്ചു കോടിരൂപ എവിടെയെന്നും അറിയില്ല.
അവയവമാറ്റമടക്കം അടിയന്തരാവശ്യത്തിനെന്നു പറഞ്ഞാണ് എയര്‍ ആംബുലന്‍സ് പദ്ധതി യുഡിഎഫ് പ്രഖ്യാപിച്ചത്. 2016 മാര്‍ച്ച്‌ രണ്ടിന് രാജീവ് ഗാന്ധി അക്കാദമിയില്‍ എത്തിയ ഉമ്മന്‍ചാണ്ടിയും സംഘവും ‘പൈപ്പര്‍ എയര്‍ക്രാഫ്റ്റ്’ ഇരട്ട എന്‍ജിന്‍ വിമാനത്തെ എയര്‍ ആംബുലന്‍സാക്കി നാടകീയമായി ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി ചെയര്‍മാനായ ഉമ്മന്‍ചാണ്ടി അറിഞ്ഞാണ് ഈ തട്ടിപ്പ്. കേന്ദ്ര ഏവിയേഷന്‍ വകുപ്പ് എയര്‍ ആംബുലന്‍സ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന സ്ട്രക്ചര്‍ ഉള്‍പ്പെടെ ഒന്നും ഇതിലില്ലായിരുന്നു. എയര്‍ ആംബുലന്‍സിനുള്ള നിബന്ധനപ്രകാരം ഈ വിമാനത്തിന് അനുമതി ലഭിക്കില്ല. ഇതറിഞ്ഞിട്ടും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തട്ടിപ്പുനടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്ക് വാങ്ങിയ പൈപ്പര്‍ എയര്‍ക്രഫ്റ്റ് വിവാദമായതോടെ പരിശീലനത്തിനെന്ന പേരിലാക്കിയതായി അന്ന് പരാതി ഉയര്‍ന്നു. ഈ വിമാനം പറപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ അനുമതിയും ലഭിച്ചിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *