ഇ​ര്‍​ഫാ​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച്‌ പാ​ര്‍​വ​തി


അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം ഇ​ര്‍​ഫാ​ന്‍ ഖാ​നു​മൊ​ത്തു​ള​ള ഓ​ര്‍​മ്മ​ക​ള്‍ പ​ങ്കു​വയ്​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. ബോ​ളി​വു​ഡി​ല്‍ നി​ന്നും തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തു​നി​ന്നും ന​ട​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച്‌ നി​ര​വ​ധി പേ​ര്‍ എ​ത്തി​യി​രു​ന്നു. കൂ​ട്ട​ത്തി​ല്‍ ന​ടി പാ​ര്‍​വ​തി​യു​ടെ​താ​യി വ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. ഇ​ര്‍​ഫാ​ന്‍ ഖാ​നൊ​പ്പം ബോ​ളി​വു​ഡി​ല്‍ ഖ​രീ​ബ് ഖ​രീ​ബ് സി​ഗ്ലേ എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച താ​ര​മാ​ണ് പാ​ര്‍​വ​തി. പാ​ര്‍​വ​തി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഖ​രീ​ബ് ഖ​രീ​ബ് സിം​ഗ്ലേ. ഇ​ര്‍​ഫാ​നൊ​പ്പ​മു​ള​ള പ​ഴ​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജി​ക​ള്‍ നേ​ര്‍​ന്ന് പാ​ര്‍​വ​തി എ​ത്തി​യ​ത്. നി​ങ്ങ​ളു​ടെ ക​ഴി​വ് കൊ​ണ്ട് തു​ട​ക്കം മു​ത​ലേ മ​റ്റൊ​രു ലോ​കം സൃ​ഷ്ടി​ച്ച​തി​ന്, അ​ത്ത​രം സൃ​ഷ്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ല്‍ എ​ല്ലാ​യ്പ്പോ​ഴും നി​ങ്ങ​ളു​ടെ സ​ഹ​താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന്, മാ​നു​ഷി​ക​മാ​യ തെ​റ്റു​ക​ളും സ്വ​ത്വ​ത്തി​ലെ ഒൗ​ദാ​ര്യ​വും സ്വ​ന്ത​മാ​ക്കി​യ​തി​ന്, ഇ​ത് തു​ട​ക്ക​മാ​ണെ​ന്ന് എ​പ്പോ​ഴും വി​ശ്വ​സി​ച്ച​തി​ന്, എ​ന്നും ഓ​ര്‍​മ്മി​ക്കു​ന്നു ഇ​ര്‍​ഫാ​ന്‍. എ​ന്നാ​ണ് പാ​ര്‍​വ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. 2017ലാ​ണ് ഇ​ര്‍​ഫാ​ന്‍ ഖാ​നും പാ​ര്‍​വ​തി​യും ഒ​ന്നി​ച്ച ഖ​രീ​ബ് ഖ​രീ​ബ് സി​ഗ്ലേ പു​റ​ത്തി​റ​ങ്ങി​യ​ത്.


ത​നൂ​ജ് ച​ന്ദ്ര​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്തി​രു​ന്ന​ത്. വ്യ​ത്യ​സ്ത ധ്രു​വ​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന ര​ണ്ട് വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള​ള ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​ഞ്ഞ​ത്. മു​പ്പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ലു​ള​ള ജ​യ ശ​ശി​ധ​ര​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പാ​ര്‍​വ​തി എ​ത്തി​യ​പ്പോ​ള്‍ യോ​ഗി എ​ന്ന ക​വി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ഇ​ര്‍​ഫാ​ന്‍ എ​ത്തി​യ​ത്. മ​ല​യാ​ള താ​ര​ങ്ങ​ളി​ല്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നൊ​പ്പ​വും ഇ​ര്‍​ഫാ​ന്‍ ഖാ​ന്‍ വേ​ഷ​മി​ട്ടി​രു​ന്നു.




Sharing is Caring