ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍

ഇന്ത്യയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ കനത്ത പരാജയത്തിന് പുറകെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. പരാജയത്തിന് പുറകെ അഹമ്മദാബാദ് പിച്ചിനെ വിമര്‍ശിച്ചവര്‍ക്കെതിരെയും സ്വാന്‍ ആഞ്ഞടിച്ചു.പരാജയത്തിന് ശേഷം പിച്ചിനെ കുറ്റപെടുത്തുന്നതിന് പകരം പരാജയത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇംഗ്ലണ്ട് ചര്‍ച്ചചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പിച്ചിനെ കുറ്റപെടുത്തുന്നത് വിഢിത്തമാണെന്നും സ്വാന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *