മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുപ്രധാന നീക്കം.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്ബ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സുപ്രധാന നീക്കം. ദിവസ വേതനക്കാരുടെ കൂലി കൂട്ടി മമത പ്രഖ്യാപനം നടത്തി. 4.30നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇനി സര്‍ക്കാരിന് യാതൊരു പദ്ധതികളും പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് തൊട്ടുമുമ്ബ് മമത ദിവസവേതനക്കാരുടെ കൂലി കൂട്ടിയത്. ഇതുവരെ 144 രൂപയായിരുന്നു സാധാരണ ജോലിക്കാരുടെ കൂലി. ഇത് 202 ആക്കിയാണ് കൂട്ടിയിരിക്കുന്നത്. അതേസമയം, ഏതെങ്കിലും മേഖലയില്‍ ഭാഗികമായി കഴിവ് തെളിയിച്ചവര്‍ക്കുള്ള കൂലി 172ല്‍ നിന്ന് 303 ആയി വര്‍ധിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *