ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ച്‌ സര്‍ക്കാര്‍, ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മറ്റേന്നാള്‍ രാവിലെ പത്തുമണിയ്ക്കാണ് യോഗം വിളിച്ചുച്ചേര്‍ത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ഏകാഭിപ്രായം ഉണ്ടാകാനാണ് സര്‍വക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നത്. യോഗ തീരുമാനം അനുസരിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. കുറച്ചു മാസങ്ങള്‍ക്കുവേണ്ടി മാത്രമായി തിരഞ്ഞെടുപ്പ് നടത്തണ്ടയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും പറഞ്ഞിരുന്നു. മതിയായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *