ഉദ്യോഗാര്‍ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക്; സെക്രടറിയേറ്റിന് മുമ്ബില്‍ മീന്‍ വില്‍പന നടത്തി പ്രതിഷേധം

സെക്രടറിയേറ്റിന് മുമ്ബിന്‍ നടത്തിവരുന്ന ഉദ്യോഗാര്‍ഥികളുടെ സമരം 26-ാം ദിവസത്തിലേക്ക്. ഇതിനിടെ മീന്‍ വില്‍പന നടത്തി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരത്തില്‍ സര്‍കാര്‍ ഇടപെടാന്‍ വിമുഖത കാണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗാര്‍ഥികള്‍ വ്യത്യസ്തമായ സമര പരിപാടികളുമായി രംഗത്തെത്തിയത്.

തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമാകും വരെ സമരം തുടരനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. പി എസ് സി ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ നല്‍കി ശോഭാ സുരേന്ദ്രന്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. കോണ്‍ഗ്രസ് എം എല്‍ എമാരായ ശബരീനാഥനും ഷാഫി പറമ്ബിലും ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.

ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്. അതേസമയം ഉദ്യോഗാര്‍ഥികള്‍ ഗവര്‍ണറെ കണ്ട് പരാതി നല്‍കുമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *