ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം

ഹാഥ്റസ് സംഭവത്തിന്‍റെ നടുക്കും മാറുംമുന്‍പേ ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. 44 വയസ്സുള്ള ദലിത് സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഭദോഹിയിലെ ഗ്യാന്‍പൂരിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ കേസെടുത്തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങുകയായിരുന്നു സ്ത്രീ. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഭര്‍ത്താവിന്‍റെ സുഹൃത്തുക്കള്‍ വാഹനത്തില്‍ കയറ്റി സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് എസ്പി വിശദീകരിച്ചു.

നാല് പേര്‍ക്കെതിരെ ഗ്യാന്‍പൂര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സ്ത്രീയെ വൈദ്യപരിശോധനക്ക് വിധേയയാക്കുമെന്നും എസ്പി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *