ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍


ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ മുകുള്‍റോത്തഗിയാണ് കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു.


ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇനി ഈ വിഷയത്തില്‍ സുപ്രിം കോടതിയുടെ ഔദ്യോഗിക തീരുമാനം മാത്രമേ വരാനുള്ളൂ.




Sharing is Caring