ചിക്കന്‍ സാന്‍വിച്ചില്‍ നിന്നും വ്യത്യസ്തമായതാണ് വെജിറ്റബിള്‍ സാന്‍വിച്ച് . എളുപ്പത്തില്‍ വെജിറ്റബിള്‍ സാന്‍വിച്ച് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ചേരുവകള്‍
*തക്കാളി
*കാരറ്റ്
* സവാള
* ബട്ടര്‍
* ഉപ്പ്
* കുരുമുളക്പൊടി
* ചീസ്
* ബ്രെഡ്
* മല്ലിഇല
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ സവാള, കാരറ്റ്, തക്കാളി എന്നിവ ചെറിയ കഷ്ണങ്ങള്‍ ആക്കി അരിഞ്ഞെടുക്കുക. മല്ലിഇല കുറച്ച് അരിഞ്ഞു ചേര്‍ക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് ഉപ്പ്, കുരുമുളക്പൊടി,ബട്ടര്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
പിന്നീട് ആവശ്യമുള്ള ബ്രെഡ് എടുത്ത് അതിലേക്ക് റെഡി ആക്കി വെച്ചിരിക്കുന്ന കൂട്ട് ബ്രെഡിന്റെ മുകളിലേക്ക് ഇട്ടുകൊടുക്കുക.ശേഷം ഫില്ലിംഗ്സിന്റെ മുകളില്‍ ചീസ് വെക്കുക.
അതിനുമുകളിലായ് അടുത്ത ബ്രെഡ് എടുത്ത് വെക്കുക. ഇങ്ങനെ നമുക്ക് ആവശ്യമുള്ള അത്രയും ഉണ്ടാക്കാം ശേഷം റെഡി ആക്കിയ ബ്രെഡിന്റെ ഇരുവശങ്ങളും കട്ട് ചെയ്ത് കൊടുക്കുക.
ശേഷം ബ്രെഡ് നടുവേ മുറിക്കുക. അങ്ങനെ വെജിറ്റബിള്‍ സാന്‍വിച്ച് റെഡി.