മാങ്ങ കൊണ്ടൊരു കിണ്ണത്തപ്പം


മാങ്ങ കൊണ്ട് നിരവധി വിഭവങ്ങള്‍ ഉണ്ട്. എന്നാല്‍ മാങ്ങ കൊണ്ടുള്ള ഒരു അടിപൊളി വിഭവമാണ് മാങ്ങ കിണ്ണത്തപ്പം.


മാങ്ങ കിണ്ണത്തപ്പം വളരെ സ്വാദിഷ്ടമായ ഒന്നാണ്. എങ്ങനെയാണ് മാങ്ങാ കിണ്ണത്തപ്പം ഉണ്ടാക്കുന്നത് ഇന്ന് നോക്കാം.


ചേരുവകള്‍

*പഴുത്ത മാങ്ങ

* തേങ്ങ പാല്‍

* പഞ്ചസാര
* ബതാം & അണ്ടിപ്പരിപ്പ്

* അരിപ്പൊടി

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ് വൃത്തിയാക്കിയ പഴുത്ത മാങ്ങ മിക്സിയില്‍ ഇട്ട് അരച്ചെടുക്കുക.

അതിലേക്ക് തേങ്ങ പാല്‍, പഞ്ചസാര, അരിപ്പൊടി കൂടി ചേര്‍ത്ത് കൊടുക്കുക. ശേഷം നല്ലവണ്ണം ഒന്നുകൂടി മിക്സിയില്‍ ഇട്ട് അരച്ചെടുക്കുക.

പിന്നീട് ഒരു കിണ്ണത്തില്‍ അല്‍പ്പം എണ്ണ പുരട്ടിയിട് ഒരു വാഴ ഇല വെച്ചു കൊടുക്കു.അതിലേക്ക് അടിച്ചെടുത്ത മാങ്ങ, തേങ്ങ പാല്‍ എന്നിവയുടെ കൂട്ട് കിണ്ണത്തിലേക്ക് ഒഴിച്ച്‌ കൊടക്കുക.

ശേഷം ഇതിന്റെ മുകളിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി ഇട്ട് കൊടുക്കുക.

പിന്നീട് ഒരു ഇഡ്ഡലി പാത്രത്തില്‍ വെള്ളം തിളപ്പിച്ചതിനുശേഷം അതിന്റെ മുകളില്‍ ആയി കിണ്ണത്തപ്പത്തിന്റെ കൂട്ട് വെച്ചു കൊടുക്കുക.

അതിന്റെ മുകളില്‍ ആയി പാത്രം വെച്ച്‌ മൂടുക ( ആവി വെള്ളം കയറാതിരിക്കാന്‍ വേണ്ടിയാണ് മുകളില്‍ പാത്രം വെച്ച്‌ മൂടുന്നത് )

ശേഷം ഇഡ്ഡലി പാത്രത്തിന്റെ അടപ്പുകൊണ്ട് അടച്ചു വെക്കുക കുറച്ച്‌ സമയം കഴിഞ്ഞ് തുറന്ന് നോക്കാം.

ചൂട് ആറാന്‍ വെച്ചതിനു ശേഷം കിണ്ണത്തപ്പം മറ്റൊരു പത്രത്തിലേക്ക് മാറ്റുക.

കൊതിയൂറും മാങ്ങ കിണ്ണത്തപ്പം റെഡി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.



Sharing is Caring