ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 5.49 ല​ക്ഷ​മാ​യി

ന്യൂ​ഡ​ല്‍​ഹി ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും വ​ന്‍ വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 19,610 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്്. 384 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 5,49,197 ആ​യി. മ​ര​ണം 16,487. ഇ​തു​വ​രെ 3,21,774 പേ​രാ​ണ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്. നി​ല​വി​ല്‍ 2,10,880 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം ഏ​റെ രൂ​ക്ഷം. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഇ​തു​വ​രെ 1,64,626 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 7,429 പേ​ര്‍ മ​രി​ച്ചു. 86,575 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 5,493പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 156 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഡ​ല്‍​ഹി​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 83,077 ആ​യും മ​ര​ണ​സം​ഖ്യ 2,623ആ​യും ഉ​യ​ര്‍​ന്നു. 52,607 പേ​ര്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. പു​തു​താ​യി 2,889 പേ​ര്‍​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 65 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 82,275 ആ​യി. മ​ര​ണം 1,079. രോ​ഗം ഭേ​ദ​മാ​യ​വ​ര്‍ 45,537. പു​തു​താ​യി 3,940 രോ​ഗ​ബാ​ധ​യും 54 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *