ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടു. റോയിട്ടേഴ്സിന്റെ വിഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ലബനനില്‍ റോയിട്ടേഴ്സിനായി ലൈവ് വിഡിയോ സിഗ്നല്‍ നല്കുന്ന സംഘത്തിലെ അംഗമായിരുന്നു അബ്ദല്ല. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി റോയിട്ടേഴ്സ് പ്രസ്താവനയിറക്കി.
ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോയിട്ടേഴ്സിന്റെ തായിര്‍ അല്സുഡാനി, മഹെര്‍ നസേ, അല്‍ജസീറയുടെ എലീ ബ്രാഖ്യ, ജൗഖാദര്‍ എന്നിവര്‍ക്കും എഎഫ്പിയുടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്.

സംഭവത്തില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ചു ലബനീസ് പ്രധാനമന്ത്രി രംഗത്തെത്തി. എന്നാല്‍, മാധ്യമപ്രവര്‍തത്തകരെ കൊല്ലണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും ഞങ്ങള്‍ യുദ്ധമുഖത്താണ്. ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി.













