സ്വഭാവ ശുദ്ധിയില്ലാത്ത കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍


സ്വഭാവ ശുദ്ധിയില്ലാത്ത കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേശനെ മന്ത്രിയാക്കി മുഖം മിനുക്കാന്‍ ശ്രമിച്ചാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ ഉടുപ്പ് മാറുന്നപോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്, ഭാര്യയുടെ തല്ലുമേടിക്കുന്നയാള്‍, ഗണേശും അച്ഛനും കൂടി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാനാണ്.ഞാനിത് പറയുന്നത് ഈ രാജ്യത്ത് നേര് പറയാനെങ്കിലും ഒരാള്‍ വേണ്ടേ എന്നതുകൊണ്ടാണ്’- വെള്ളാപ്പള്ളി പറഞ്ഞു.


നേരത്തെയും വെള്ളാപ്പള്ളി കെ ബി ഗണേശ് കുമാറിനെതിരെ രംഗത്ത് വന്നിരുന്നു. ഇടതുമുന്നണിയിലെ ധാരണപ്രകാരം ആന്റെണി രാജു മന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ പകരം വരേണ്ടത് കെ ബി ഗണേശ് കുമാറാണ്.




Sharing is Caring