ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

ഇറാന്‍ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഖൊറംഷര്‍ മിസൈലാണ് ഇറാന്‍ പരീക്ഷിച്ചത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഉന്നത ഉദ്യോഗസ്ഥര്‍ അണിനിരന്ന പരേഡിനു ശേഷമായിരുന്നു പരീക്ഷണം.

ഇതോടെ അമേരിക്ക-ഇറാന്‍ ബന്ധം വഷളാകാനാണ് സാധ്യത. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരേ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തിയിരുന്നു.

ഇറാന്‍ ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. ആണവ ഉടന്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ റുഹാനി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണമെന്നത് ശ്രദ്ധേയമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *