ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചന


ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചന. കൂടുതല്‍ സൈനികര്‍ പശ്ചിമേഷ്യന്‍ തീരത്തേക്ക്. ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാനാണ് നീക്കം.ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍തോതിലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി അതീവ സങ്കീര്‍ണ്ണമായ ഒരു സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.എന്നാല്‍, സൈനിക ദൗത്യത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.


ഇറാന്‍ മണ്ണില്‍ നേരിട്ട് പ്രവേശിച്ച് നടത്തേണ്ട ഈ ദൗത്യം ഏറെ സങ്കീര്‍ണ്ണവും അപകടസാധ്യതയുള്ളതുമാണ്. നീണ്ടുനില്‍ക്കാവുന്ന ഈ ദൗത്യം അമേരിക്കന്‍ സൈനികരുടെ ജീവന് വലിയ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് കരുതുന്നുവെന്നാണ് വിവരം.അതേസമയം, അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചു.


ഇസ്ലാമാബാദില്‍ നടന്ന നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ഇക്കാര്യം വ്യക്തമാക്കി. യുദ്ധസമയത്ത് ഇറാന് നല്‍കിയ പിന്തുണയെ പ്രശംസിച്ചുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള മുജ്തബ ഖമേനി രംഗത്തെത്തി. ഇറാഖിലെ ഉന്നത മതനേതൃത്വത്തിന് നന്ദി അറിയിച്ചു.



Sharing is Caring