ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി


ഇറാഖിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമയനി. അധികാരമേറ്റതിനുശേഷം മുജ്തബ എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എഴുതി തയ്യാറാക്കിയ സന്ദേശം പുറത്തുവിട്ടത്.മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇറാനില്‍ ‘ഭരണമാറ്റം’ സംഭവിച്ചുവെന്നും ട്രംപിന്റെ അവകാശവാദം. ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.


യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ ആയത്തുള്ള അലി ഖമയനി കൊല്ലപ്പെട്ടു. മുജ്തബ കൊല്ലപ്പെട്ടിരിക്കാം. അല്ലെങ്കില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരിക്കാം – ട്രംപ് പറയുന്നു.ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്‍ മുഖേന യുഎസ് നല്‍കിയ 15 നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും ഇറാന്‍ അംഗീകരിച്ചതായും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ എണ്ണ ‘പിടിച്ചെടുക്കാന്‍’ തനിക്ക് കഴിയുമെന്നും ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ന്റിന്റെ നിയന്ത്രണം എറ്റെടുക്കാന്‍ സാധിക്കുമെന്നും ഡൊണള്‍ഡ് ട്രംപ് പറഞ്ഞു.




Sharing is Caring