ജിദ്ദയില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ന് രണ്ട് യാത്രാ വിമാനങ്ങള്‍ കരിപ്പൂരിലെത്തും. കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 4.25നും ജിദ്ദയില്‍ നിന്ന് ആറരക്കുമാണ് വിമാനങ്ങള്‍ പുറപ്പെടുക. രണ്ട് വിമാനങ്ങളിലുമായി 326 പേരാണ് കേരളത്തിലെത്തുക. അന്തിമ പട്ടിക ഉച്ചക്ക് ശേഷമേ തയ്യാറാകൂ.
കുവൈത്തില്‍ നിന്ന് ഇന്ന് രണ്ട് സര്‍വീസുകളാണുള്ളത്. എയര്‍ ഇന്ത്യ എക്സ്പ്രസ് കുവൈത്ത് സമയം ഉച്ചക്ക് 1.55ന് പുറപ്പെട്ട് രാത്രി 9.15ന് കോഴിക്കോടെത്തും. 177 പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനാവുക. രണ്ടാമത്തെ വിമാനം അഹമ്മദാബാദിലേക്കാണ്. സൗദിയിലെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം സൗദി സമയം വൈകീട്ട് നാലിന് പുറപ്പെടും. രാത്രി 12 മണിക്കാണ് കോഴിക്കോടെത്തുക. 149 പേരാണ് ഇതിലെത്തുക. നാളെ ഉച്ചക്ക് ഒരുമണിക്ക് കൊച്ചിയിലേക്കും ജിദ്ദയില്‍ നിന്ന് വിമാന സര്‍വ്വീസുണ്ട്. ഇതോടെ ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സൗദിയില്‍ നിന്നുള്ള അഞ്ച് വിമാന സര്‍വീസുകളും പൂര്‍ത്തിയാകും.














