രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. 2,293 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സാമൂഹ വ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഐസിഎംആര്‍ ഈ ആഴ്ച ആരംഭിക്കും.
മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് അനിയന്ത്രിതമായി രോഗം പടരുന്നത്. മഹാരാഷ്ട്രയിൽ രോഗികള്‍ 24,427 ഉം മരണം 921 ആയി. ധാരാവിയിൽ രോഗബാധിതർ 962 ഉം മരണം 31 ഉം കടന്നു.

ഗുജറാത്തിൽ രോഗികൾ 8904 ഉം മരണം 537 ഉം ആയി. ഡൽഹിയിൽ 27 സിഐഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 7639 മരണം 86 ഉം കടന്നു. അതോടൊപ്പം തമിഴ്‌നാടും മധ്യപ്രദേശും രാജസ്ഥാനും ആശങ്കയായി തുടരുന്നു.













