ഇന്ന് മുതൽ പഴയ ആയിരം, അഞ്ഞൂറ് നോട്ടുകൾ ബാങ്കിൽ മാറ്റിക്കിട്ടില്ല ; അക്കൗണ്ടിൽ നിക്ഷേപിക്കാം

അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി. പഴയ നോട്ടുകള്‍ ഇനി അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് പഴയ നോട്ട് ഉപയോഗിക്കുന്നതിനുള്ള സമയ പരിധി അടുത്ത മാസം 15 വരെ നീട്ടി. അതേസമയം ഇളവുള്ള അവശ്യ സര്‍വ്വീസുകള്‍ വിപുലീകരിച്ചു. അതേസമയം നോട്ട് അസാധുവാക്കലിന് എതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നോട്ടുകൾ അസാധുവാക്കലിനെ ന്യായീകരിച്ചും ജനങ്ങളുടെ ദുരിതം നീക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദീകരിച്ചും കേന്ദ്ര സർക്കാർ ഫയൽ ചെഴ്ത സത്യവാങ്മൂലം ഇന്ന് കോടതി പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *