ഇന്നസെന്റിനോട് ഒരു ചോദ്യവുമായി പദ്മ പ്രിയ


മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാമെന്ന് പറഞ്ഞ അമ്മ പ്രസിഡന്റ് ഇന്നസെന്റിനോട് ഒരു ചോദ്യവുമായി നടി പദ്മപ്രിയ. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം.ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത് അങ്ങനെ കരുതിയെങ്കില്‍ അത് തെറ്റാണ്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ.


ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല പദ്മപ്രിയ പറയുന്നു. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പദ്മപ്രിയ പറയുന്നു.


അവയ്‌ലബിള്‍ ആണോ എന്ന് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള പ്രതികരണം ഉണ്ടെന്നായിരുന്നു. ഉണ്ട്. പക്ഷേ സിനിമയില്‍ നിന്നല്ല. അയാള്‍ എന്റെ ഒരു സുഹൃത്താണ്. ഒരു വൈകുന്നേരം മുറിയില്‍ വന്നു. ഞാന്‍ അല്‍പചീനോയുടെ സിനിമ കാണുന്നു. ജയിലില്‍നിന്നു വരുന്ന കാമുകന്‍ അയാളുടെ പഴയ ഗേള്‍ഫ്രണ്ടിനെ കാണുന്ന ഒരു സീന്‍. അവള്‍ ഒരു സ്ട്രിപ്റ്റീസ് ഷോ ചെയ്യുന്നു.

ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, നോക്കൂ എന്തു മനോഹരമായാണ് ആ സ്ട്രിപ്റ്റീസ് കഥാപാത്രത്തെ പ്രൊജക്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ആ കമന്റ്, അത് അയാള്‍ ഒരു ക്ഷണമായി എടുത്തു. ഞാന്‍ പറഞ്ഞു. അയ്യോ, ചേട്ടാ, എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരു നടിയാണ്, സിനിമയിലുണ്ട്. അതുകൊണ്ട് മാത്രം ഒരാള്‍ക്ക് ഞാന്‍ നിന്റെ കൂടെ കിടക്ക പങ്കിട്ടോട്ടെ എന്നു ചോദിക്കാനുള്ള അവകാശമുണ്ടോ, ഇല്ല പദ്മപ്രിയ പറയുന്നു



Sharing is Caring