ഇന്ധന വില വര്‍ധന: ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ​മായാവതി

ലഖ്​നോ: ഇന്ധന വില വര്‍ധനവില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ​ ബി.എസ്​.പി അധ്യക്ഷ മായാവതി. ഇന്ധന വില വര്‍ധന ക്രൂരമായ തീരുമാനമാണെന്നും അത്​ യു.പിയിലെ ദരിദ്ര-ഇടത്തരക്കാരെ ​ബാധിക്കുമെന്നും മായാവതി ട്വീറ്റ്​ ചെയ്​തു.ഉത്തര്‍പ്രദേശില്‍ പെട്രോളിന്​ ഒരു രൂപയും ഡീസലിന്​ 2.5 രൂപയും വര്‍ധിപ്പിച്ചു. തിങ്കളാഴ്​ച അര്‍ധരാത്രി മുതല്‍ ​ വില വര്‍ധന പ്രാബല്യത്തില്‍ വന്നു.

‘പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള യു.പി സര്‍ക്കാറിന്‍െറ തീരുമാനം ​ക്രൂരമാണ്​. അത്​ പണ​പ്പെരുപ്പത്തിലേക്ക്​ നയിക്കുകയും കോടിക്കണക്കിന്​ ദരിദ്ര-ഇടത്തരം കുടുംബങ്ങളെ ബാധിക്കുകയും ചെയ്യും. പണപ്പെരുപ്പത്താലും തൊഴിലില്ലായ്​മയാലും മോശം ക്രമസമാധാന സാഹചര്യങ്ങള്‍കൊണ്ട​ും വലഞ്ഞ ജനങ്ങളെ ഇന്ധന വിലവര്‍ധന കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. ജനങ്ങളുടെ ക്ഷേമത്തില്‍​ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നത്​ നന്നായിരിക്കും.’ മായാവതി അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *