ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്‌റ്റ്: ഇന്ത്യക്ക് ബാറ്റിംഗ്


പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒന്നാം ടെസ്റ്റിലും ഇന്ത്യ തന്നെയായിരുന്നു ആദ്യം ബാറ്റ് ചെയ്‌തത്. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് കളിക്കും. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ബൗളര്‍ ഡെയ്ന്‍ പിഡെറ്റിന് പകരം ആന്‍ റിച്ച്‌ നോര്‍ജെ കളിക്കും. ആദ്യ ടെസ്റ്റില്‍ 203 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.


ബാ‌റ്റിം‌‌ഗിലും ബൗളിംഗിലും മികച്ച ഫോമിലുള്ള ഇന്ത്യ ഏറെ ആത്മവിശ്വസത്തോടെയാണ് രണ്ടാം ടെസ്‌‌‌റ്റി‌‌നിറങ്ങുന്നത്. രോഹിത് ശര്‍മ്മയെ ഓപ്പണറാക്കിയുള്ള പരീക്ഷണം ആദ്യ ടെസ്റ്റില്‍ ഫലം കണ്ടതും. ആര്‍.അശ്വിന്‍ തിരിച്ചുവരവിലും തിളങ്ങിയതും ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ബുംരയുടെ അഭാവത്തിലും ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.




Sharing is Caring