കാക്കനാട് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീവെച്ചുകൊന്നു; യുവാവും മരിച്ചു


കാക്കനാട്: എറണാകുളം കാക്കനാട് പെണ്‍കുട്ടിയെ യുവാവ് തീവെച്ചുകൊന്നു. തീയിടാന്‍ ശ്രമിച്ച യുവാവും മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവിക (17)യാണ് കൊല്ലപ്പെട്ടത്.ഗുരുതരമായി പൊള്ളലേറ്റ പറവൂര്‍ സ്വദേശി മിഥുനിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു.


പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊല്ലപാതകത്തിന് കാരണം. സുഹൃത്തിന്റെ ബൈക്കിലാണ് യുവാവ് എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്നും ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Sharing is Caring