ഇന്ത്യയില്‍ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു

ഇന്ത്യയില്‍ ഇലക്‌ട്രിക്ക് വാഹനങ്ങളുടെ വിപ്ലവത്തിന് തുടക്കം കുറിച്ച്‌ രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. പൊതുഗതാഗതത്തിനായി രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വീസ് ആരംഭിച്ചു. ഹിമാചല്‍ പ്രദേശിലാണ് സര്‍വ്വീസ് ആരംഭിച്ചു. ഗോള്‍ഡ്സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് കമ്ബനി നിര്‍മിച്ച ഇലക്‌ട്രിക് ബസിന് ഗോള്‍ഡ്സ്റ്റോണ്‍ ഇ-ബസ് കെ7 എന്നാണ് പേരിട്ടത്.

ചൈനയിലെ മുന്‍നിര ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ BYD ഓട്ടോ ഇന്‍ഡ്സ്ട്രിയുടെ പങ്കാളിത്തത്തോടെയാണ് വാഹനത്തിന്റെ നിര്‍മാണം ഗോള്‍ഡ്സ്റ്റോണ്‍ പൂര്‍ത്തീകരിച്ചത്. 26 പേര്‍ക്ക് (25 1) സുഖമായി ഇലക്‌ട്രിക് ബസില്‍ യാത്ര ചെയ്യാം. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് കീഴിലാണ് ബസ് സര്‍വ്വീസ് നടത്തുക.
ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്ക്പ്രകാരം ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഇലക്‌ട്രിക് ബസിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജി വഴി വെറും നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്യാം. ലിഥിയം അയേണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

പതിമൂവായിരം അടി ഉയരത്തിലുള്ള പാതയിലും ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ഛണ്ഡിഗഡ്, രാജ്ഗഢ് തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട സിറ്റികളിലും ഇലക്‌ട്രിക് ബസ് വിജയകരമായി പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതായി കമ്ബനി പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ പൊതുഗതാഗതത്തിനായി 25 ഇലക്‌ട്രിക് ബസുകളാണ് കമ്ബനി നിര്‍മിച്ച്‌ കൈമാറുക. കുളു-മണാലി മുതല്‍ റോതങ് പാസ് വരെയാണ് രാജ്യത്തെ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വ്വീസ് നടത്തുക. 25 ബസുകള്‍ക്ക് പുറമേ നിലവില്‍ ബ്രിഹാന്‍മുംബൈ ഇലക്‌ട്രിസിറ്റി സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടില്‍ നിന്ന് ആറ് ഇലക്‌ട്രിക് ബസുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞെന്നും കമ്ബനി വ്യക്തമാക്കി. നിലവില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ച്‌ 2030-ഓടെ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *